26 April 2024 Friday

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലെ രോഗികൾക്കായി ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കോഴിമുട്ടകൾ നൽകി

ckmnews

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലെ രോഗികൾക്കായി ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കോഴിമുട്ടകൾ നൽകി


എടപ്പാൾ: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലെ രോഗികൾക്കായി ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കോഴിമുട്ടകൾ നൽകി.

കോവിഡ് അതിതീവ്ര വ്യാപനത്തെ ചെറുക്കാൻ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് തവനൂർ കാർഷിക കോളേജിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലെ രോഗികൾക്കായാണ് ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ മലപ്പുറം ബ്രാഞ്ച് പോഷകാഹാര ലഭ്യത ഉറപ്പാക്കാൻ കോഴിമുട്ടകൾ നല്കിയത്. ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന ഭക്ഷണത്തിന് പുറമെയാണ് ആതവനാട് കേന്ദ്രത്തിൽ നിന്ന് ശേഖരിക്കുന്ന മുട്ടകൾ കൂടി നൽകുന്നത്.

വെറ്റിനറി ഡോക്ടർ വി.പി.മോഹൻകുമാറിൽ നിന്ന് ബ്ലോക്ക് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ഏറ്റുവാങ്ങി. ബിഡിഒ രാമദാസ് സന്നിഹിതനായിരുന്നു.