09 May 2024 Thursday

വിവാഹം വാർഷികം ഒഴിവാക്കിയതുക സമൂഹ അടുക്കളയിലേക്ക് നൽകി ദമ്പതികള്‍

ckmnews

വിവാഹം വാർഷികം ഒഴിവാക്കിയതുക സമൂഹ അടുക്കളയിലേക്ക് നൽകി ദമ്പതികള്‍


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് വിവാഹ വാർഷീക ആഘോഷം ഒഴിവാക്കിയ തുക നൽകി  ദമ്പതിമാർ മാതൃകയായി.ചാലിശ്ശേരി അങ്ങാടി പുലിക്കോട്ടിൽ സ്റ്റീഫൻ - സുനിത ദമ്പതിമാരാണ്  വിവാഹ വാർഷീകാഘോഷം ഒഴിവാക്കി തുക നൽകിയത്.ഗ്രാമത്തിലെ ആദ്യകാലത്തെ മികച്ച ഫുട്ബോൾ താരവും ജിസിസി ക്ലബ്ബ് എക്സ്ക്യൂട്ടീവ് അംഗം , 1980- 8l എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയിലെ സജീവ പ്രവർത്തകനുമാണ് പി.കെ.സ്റ്റീഫൻ.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് എ.വി.സന്ധ്യക്ക് പി.കെ സ്റ്റീഫൻ തുക കൈമാറി.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ , സെക്രട്ടറി എൻ.സാവിത്രി കുട്ടി , വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ , ക്ഷേമകാര്യ സാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നിഷ അജിത് കുമാർ ,സുനിത സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.