09 May 2024 Thursday

വടക്കേക്കാട് കല്ലിങ്ങലിൽ കൂട്ടുകാരുമായി കളിക്കുന്നതിനിടയിൽ ഒമ്പത് വയസ്സുകാരൻ വീണ് മരിച്ചു

ckmnews

വടക്കേക്കാട് കല്ലിങ്ങലിൽ കൂട്ടുകാരുമായി കളിക്കുന്നതിനിടയിൽ ഒമ്പത് വയസ്സുകാരൻ വീണ് മരിച്ചു


 വടക്കേക്കാട്: വീടിനടുത്തെ പറമ്പിൽ കൂട്ടുകാരുമായി കളിക്കുന്നതിനിടയിൽ ഒമ്പത് വയസ്സുകാരൻ വീണ് മരിച്ചു. വടക്കേക്കാട് കല്ലിങ്ങൽ കുമ്പളത്തറയിൽ നവാസിന്റെ മകൻ മുഹമ്മദ് സിയാനാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. സിയാനെ ഉടൻ തന്നെ പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ദിവസങ്ങൾക്ക് മുമ്പാണ് നവാസും കുടുംബവു ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്