09 May 2024 Thursday

വേനല്‍ മഴ കനത്തതോടെ പാതയോരങ്ങളിലെ വെള്ളക്കെട്ട് രൂക്ഷമാവുന്നു

ckmnews

വേനല്‍ മഴ കനത്തതോടെ പാതയോരങ്ങളിലെ വെള്ളക്കെട്ട് രൂക്ഷമാവുന്നു


ചങ്ങരംകുളം:വേനല്‍ മഴ കനത്തതോടെ പാതയോരങ്ങളിലെ വെള്ളക്കെട്ട് യാത്രക്കാരില്‍ ഭീതിഉയര്‍ത്തു.സംസ്ഥാന പാതയില്‍ പലയിടത്തും ട്രൈനേജുകള്‍ അടഞ്ഞ് കിടക്കുന്നത് മൂലം റോഡില്‍ നിന്ന് വെള്ളം ഒഴുകിപ്പോവാന്‍    കഴിയാത്തതാണ് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാവാന്‍ ഇടയാകുന്നത്.സംസ്ഥാന പാതയില്‍ പന്താവൂര്‍,കാളാച്ചാല്‍,ചങ്ങരംകുളം,ചിയ്യാനൂര്‍പാടം,പാവിട്ടപ്പുുറം,മാങ്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ മഴ ശക്തമായാല്‍ വലിയ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്.വഴിയോരവിളക്കുകള്‍ പോലും ഇല്ലാത്ത പാതയില്‍ രാത്രി ആവുന്നതോടെ വെള്ളക്കെട്ട് വലിയ രീതിയില്‍ അപഭീതി ഉയര്‍ന്നുണ്ട്