09 May 2024 Thursday

ഇന്ന് രാത്രി മുതല്‍ മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് ചങ്ങരംകുളം പോലീസ്

ckmnews

ഇന്ന് രാത്രി മുതല്‍ മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് ചങ്ങരംകുളം പോലീസ്


അവശ്യസാധനങ്ങള്‍ വില്‍പന ഒന്നിടവിട്ട ദിവസങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ് മൂലത്തിനൊപ്പം റേഷന്‍കാര്‍ഡും കരുതണം


ചങ്ങരംകുളം:മലപ്പുറം അടക്കം നാല് ജില്ലയില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്ന് രാത്രി മുതല്‍ നിലവില്‍ വരാനിരിക്കെ നിയന്ത്രങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് ചങ്ങരംകുളം പോലീസ്.ജില്ലയിലെ ഉള്‍പ്രദേശങ്ങള്‍ അടക്കമുള്ള പുറത്തേക്കുള്ള മിക്ക വഴികളും പോലീസ് അടച്ചു.അവശ്യസാധനങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് തുറക്കാന്‍ അനുമതി.പുറത്തിറങ്ങുന്നവര്‍ സത്യവാങ് മൂലത്തിനൊപ്പം റേഷന്‍കാര്‍ഡും കയ്യില്‍ കരുതണമെന്ന് പോലീസിന്റെ നിര്‍ദേശമുണ്ട്.