09 May 2024 Thursday

വെട്ടവും വെളിച്ചവും ഇല്ലാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ് സംസ്ഥാന പാതയില്‍ കോവിഡ് പരിശോധനയിലുള്ള പോലീസുകാര്‍

ckmnews

വെട്ടവും വെളിച്ചവും ഇല്ലാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ് സംസ്ഥാന പാതയില്‍ കോവിഡ് പരിശോധനയിലുള്ള പോലീസുകാര്‍


ചങ്ങരംകുളം:ലോക് ഡൗണിൽ  പാതയോരങ്ങളിൽ രാപ്പകലില്ലാതെ പരിശോധന ശക്തമായിരിക്കെ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പോലീസിന്റെ പരിശോധന ഇരുട്ടിലാണ്.പാലക്കാട് തൃശ്ശൂര്‍ ജില്ലാ തിര്‍ത്തി പങ്കിടുന്ന ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ പലയിടത്തും രാത്രി കാലങ്ങളിൽ വെളിച്ചക്കുറവ് പോലീസിനേയും യാത്രക്കാരെയും വലയ്ക്കുകയാണ് പലയിടത്തും മഴയിൽ കേറി നിൽക്കാൻ ഇടമില്ലാത്ത സ്ഥലങ്ങളിലാണ് പരിശോധനകൾ.സംസ്ഥാന പാത കടന്ന് പോവുന്ന ചങ്ങരംകുളം ജംഗ്ഷനിലും,എടപ്പാള്‍ ടൗണിലും  താടിപ്പടിയിലുമാണ് വെളിച്ച കുറവിൽ പോലീസ് ജോലി ചെയ്ത് വരുന്നത്.കഴിഞ്ഞ ലോക് ഡൗണിൽ വഴിരികിലെ ഷോപ്പ് ഉടമകൾ ലൈറ്റ് സ്ഥാപിച്ച് നൽകിയിരുന്നു. എന്നാൽ ഇത്തവണ അത്തരത്തിലുള്ള സൗകര്യങ്ങൾ ആരും തന്നെ ഒരുക്കി നൽകിയിട്ടില്ല.ശക്തമായ മഴ തുടരുന്നതിനാൽ തന്നെ വൈദ്യുതി മുടക്കവും ഇവരെ കാര്യമായി ബാധിക്കുന്നുണ്ട്.

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലാവട്ടെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാത്തതാണ് ടൗണിലെ പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ ഏറെ വലക്കുന്നത്