09 May 2024 Thursday

നാസ് കോ ഗ്രൂപ്പ് ആലംകോട് ഗ്രാമപഞ്ചായത്തിന് ആംബുലൻസ് കൈമാറി

ckmnews

നാസ് കോ ഗ്രൂപ്പ് ആലംകോട് ഗ്രാമപഞ്ചായത്തിന് ആംബുലൻസ് കൈമാറി 


ചങ്ങരംകുളം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 

ആലംകോട് ഗ്രാമപഞ്ചായത്തിന് 

ആംബുലൻസ് കൈമാറി.പ്രമുഖ വ്യവസായിയും നാസ്കോ ഗ്രൂപ്പ് ഉടമയുമായ കാളാച്ചാല്‍ സ്വദേശി എ വി അബ്ദുൾ ജലീൽ ആണ് ഗ്രാമപഞ്ചായത്തിന് ആംബുലന്‍സ് സമ്മാനിച്ചത്.ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെ പഴയ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം അഷറഫ് കളാച്ചാലിൽ നിന്നും നിയുക്ത എംഎൽഎ പിന്ദകുമാർ ഏറ്റുവാങ്ങിയ ആംബുലന്‍സ് 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് 

പ്രഭിത ടീച്ചർക്ക് കൈമാറി.ജില്ലാ പഞ്ചായത്ത് അംഗം ആരിഫ നാസർ,ബ്ലോക്ക് മെമ്പർ രാമദാസ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി കെ പ്രകാശൻ, ഷഹീർ ,ഷെഹന, വിനീത,പി വിജയൻ തുടങ്ങിയവർ സംബന്ധിച്ചു