09 May 2024 Thursday

കഥ മുത്തശ്ശി :സുമംഗല അനുസ്മരണം സംഘടിപ്പിച്ചു

ckmnews

കഥ മുത്തശ്ശി :സുമംഗല അനുസ്മരണം സംഘടിപ്പിച്ചു 


ചങ്ങരംകുളം:ബാലമനസ്സുകളെ ഭാവനയുടെയും വായനയുടെയും ആസ്വാദനലോകങ്ങളിലേക്ക് ആനയിച്ച  മലയാളിയുടെ എക്കാലത്തേയും പ്രിയങ്കരിയായ കഥാകാരി സുമംഗലയെ ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല അനുസ്മരിച്ചു. സെക്രട്ടറി സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് എം. എം ബഷീർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ബാലസാഹിത്യകാരൻ രാമകൃഷ്ണൻ കുമരനെല്ലൂർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കവിയും എഴുത്തുകാരനുമായ കെ.വി ശശീന്ദ്രൻ സുമംഗലയുടെ കൃതികളുടെ വായനാനുഭവങ്ങൾ അവതരിപ്പിച്ചു. എ.വത്സല, മഞ്ജരി, നളിനി .എം, മുകുന്ദൻ ടി.പി, കെ.ഉണ്ണികൃഷ്ണൻ, സൗമിനി, ചന്ദ്രിക രാമനുണ്ണി, കൃഷ്ണൻ നമ്പൂതിരി, പി. വേണുഗോപാൽ എന്നിവർ അനുസ്മരണ പരിപാടിയിൽ  പങ്കെടുത്തു. എം. ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.