09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ കനത്ത മഴ തുടരുന്നു പരക്കെ നാശം കാഞ്ഞിയൂരില്‍ കിണര്‍ ഇടിഞ്ഞ് വന്‍ അപകടം ഒഴിവായി

ckmnews

ചങ്ങരംകുളം മേഖലയില്‍ കനത്ത മഴ തുടരുന്നു പരക്കെ നാശം കാഞ്ഞിയൂരില്‍ കിണര്‍ ഇടിഞ്ഞ് വന്‍ അപകടം ഒഴിവായി


ചങ്ങരംകുളം:വേനല്‍ മഴ കനത്തതോടെ ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ പലയിടത്തും പരക്കെ നാശം. കാഞ്ഞിയൂരില്‍ കിണര്‍ ഇടിഞ്ഞ് വന്‍ അപകടം ഒഴിവായി.കാഞ്ഞിയൂര്‍ നാലാം വാര്‍ഡില്‍  അഴിമുഖത്ത് കണ്ണന്റെ വീട്ടിലെ കിണറിന്റെ സൈഡ് ആണ് ഇടിഞ്ഞ് താഴ്ന്നത്.അപകട സമയത്ത് വീട്ടുകാര്‍ ആരും പുറത്തില്ലാതിരുന്നത് അപകടം ഒഴിവാക്കി.പഞ്ചായത്ത് മെമ്പര്‍ വികെഎം നൗഷാദ് സ്ഥലത്തെത്തി പഞ്ചായത്ത് വില്ലേജ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.