26 April 2024 Friday

കര വിഴുങ്ങി കടല്‍ നിരവധി വീടുകളില്‍ ഇന്നും വെള്ളം കയറി പൊന്നാനി വെളിയംകോട് പാലപ്പെട്ടി മേഖലയില്‍ തിരമാലകള്‍ കരയിലേക്ക് അടിച്ച് കയറുന്നു

ckmnews

കര വിഴുങ്ങി കടല്‍ നിരവധി വീടുകളില്‍ ഇന്നും വെള്ളം കയറി


പൊന്നാനി വെളിയംകോട് പാലപ്പെട്ടി മേഖലയില്‍ തിരമാലകള്‍ കരയിലേക്ക് അടിച്ച് കയറുന്നു


പൊന്നാനി:കടല്‍ക്ഷോഭം രൂക്ഷമായതോടെ പൊന്നാനിയിലെ കടല്‍ കരയിലേക്ക് കയറുകയാണ്.നിരവധി വീടുകളില്‍ ഇന്നും വെള്ളം കയറി.പൊന്നാനി വെളിയംകോട് പാലപ്പെട്ടി മേഖലയിലാണ് തിരമാലകള്‍ കരയിലേക്ക് അടിച്ച് കയറുന്നത്.പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതും തീരദേശവാസികളെ ആശങ്കയിലാക്കുകയാണ്.കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൗണും നിലനില്‍ക്കുന്നതിനാല്‍   തീരദേശത്തേക്ക് സന്നദ്ധപ്രവര്‍ത്തകരുടെ സഹായങ്ങള്‍ എത്തുന്നതിനും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.വരും ദിവസങ്ങളില്‍ കനത്ത മഴ തുടരും എന്ന കാലാവസ്ഥ നിരീക്ഷണ പ്രവചനവും കാലവര്‍ഷം എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതും തീരദേശത്തെ കൂടുതല്‍ ഭീതിയിലാക്കുകയാണ്.