26 April 2024 Friday

ഭാരതീയ ജനതാ പാര്‍ട്ടി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി 800 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി 800, കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം നടത്തി.നന്നംമുക്ക് പഞ്ചായത്തിലെ മുതുകാട്,  നന്നംമുക്ക്, ഐനിചോട്, വടക്കുമുറി തുടങ്ങിയ സ്ഥലങ്ങളിൽ ബി ജെ പി ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് 800 കുടുംബങ്ങൾക്ക് പച്ചക്കറി പലവ്യഞ്ജന കിറ്റുകൾ  കൈമാറിയത്.ബിജെപി പൊന്നാനി മണ്ഡലം ട്രഷറർ,

സുധാകരൻ നന്നംമുക്ക് ഉദ്ഘാടനം ചെയ്തു.കെകെ ചന്ദ്രൻ,എംപി വേലായുധൻ,എ അനിൽകുമാർ,സുബിൻ കരുമത്തിൽ എന്നിവർ നേതൃത്വം നൽകി