27 April 2024 Saturday

പുറങ്ങിൽ നിന്നും വാഷും, ചാരായവും,വാറ്റ് ഉപകരണങ്ങളും പൊന്നാനി എക്സൈസ് പിടികൂടി

ckmnews

പുറങ്ങിൽ നിന്നും വാഷും, ചാരായവും,വാറ്റ് ഉപകരണങ്ങളും പൊന്നാനി എക്സൈസ് പിടികൂടി


പൊന്നാനി:പുറങ്ങിൽ നിന്നും വാഷും, ചാരായവും, വാറ്റ് ഉപകരണങ്ങളും പൊന്നാനി എക്സൈസ് പിടികൂടി.മാറഞ്ചേരി,പുറങ് സ്വദേശി കാഞ്ഞങ്ങാട്ടേൽ വീട്ടിൽ മുഹമ്മദുണ്ണി എന്നവരുടെ മകൻ നസീറിന്റെ വീട്ടിൽ നിന്നാണ് ഇന്ന് ഉച്ചയോടെ 460 ലിറ്റർ വാഷ്, 1 ലിറ്റർ ചാരായം, വാറ്റ് ഉപകരണങ്ങൾ എന്നിവ പിടികൂടിയത്.എക്സൈസിന് ലഭിച്ച വിവരത്തെ തുടർന്ന് പൊന്നാനി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ മോഹനദാസന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മനോജൻ കെ.പി, കണ്ണൻ എ.വി, രഞ്ജിത് എ.കെ, വിവേക് വി.എ എന്നിവർ ചേർന്നാണ്  ഇവ പിടിച്ചെടുത്തത്.