09 May 2024 Thursday

ചാലിശ്ശേരി പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ckmnews

ചാലിശ്ശേരി പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നേഴ്സിങ്ങ് ദിനത്തിനോടുനുബന്ധിച്ച് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നേഴ്സുമാരെ  ആദരിച്ചു.കോവിഡ് രണ്ടാം തരംഗത്തിലും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് രോഗികൾക്ക് രാപകൽ വ്യത്യാസം ഇല്ലാതെ  നൽകുന്ന സേവനം വിലമതിക്കാനാകത്തതും   അഭിനന്ദാനർഹമാന്നെന്ന്  പ്രസിഡൻ്റ് എ.വി.സന്ധ്യ പറഞ്ഞു.


ആരോഗ്യ കേന്ദ്രത്തിലെ എല്ലാ ജീവനക്കാർക്ക് ആദരവിൻ്റ ഭാഗമായി  മധുരവും നൽകി.


വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി  ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ , ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നിഷ അജിത് കുമാർ , ഹെൽത്ത് സൂപ്പർ വൈസർ മൊയ്തീൻ കുട്ടി , ജൂനിയർ ഹെൽത്ത് ഇൻസ്പകട മാരായ ബാബു ,പ്രശാന്ത് , മുൻ പഞ്ചായത്തംഗം പ്രദീപ് ചെറുവാശ്ശേരി  , പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീദേവി , ജൂനിയർ ഹെൽത്ത് നേഴ്സ് ഹെഡ് മായ , ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.