09 May 2024 Thursday

ചങ്ങരംകുളം പന്താവൂരില്‍ മെഡിക്കല്‍ വേസ്റ്റുമായി വന്ന ഐഎംഎയുടെ മിനിലോറി മറിഞ്ഞു

ckmnews

ചങ്ങരംകുളം പന്താവൂരില്‍ മെഡിക്കല്‍ വേസ്റ്റുമായി വന്ന ഐഎംഎയുടെ മിനിലോറി മറിഞ്ഞു


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ പന്താവൂരില്‍ മെഡിക്കല്‍ വേസ്റ്റുമായി വന്ന ഐഎംഎയുടെ മിനിലോറി മറിഞ്ഞ് മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു.കൊല്ലങ്കോട് വലിയചള്ള സ്വദേശി ശെല്‍വകുമാര്‍(47)എലപ്പുള്ളി തേനാരി സ്വദേശി  വിജയകുമാര്‍(40)കഞ്ചിക്കോട് പനങ്കാട് സ്വദേശി സുനില്‍കുമാര്‍(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ വേസ്റ്റ് കയറ്റി മലമ്പുഴയിലെ സംസ്കരണ കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന വാഹനമാണ് പന്താവൂര്‍ പാലത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്.നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത്  ഇലക്ട്രിക് പോസ്റ്റിലിടിച്ച് 12 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു.അപകടത്തില്‍ പൊട്ടി വീണ വൈദ്യുതി ലൈന്‍  കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വേര്‍പ്പെടുത്തി സുരക്ഷിതമാക്കി