09 May 2024 Thursday

ചാലിശ്ശേരി പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് ജി.സി.സി .ക്ലബ്ബ് സാമ്പത്തിക സഹായം നല്‍കി

ckmnews

ചാലിശ്ശേരി പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് ജി.സി.സി .ക്ലബ്ബ്

സാമ്പത്തിക സഹായം നല്‍കി


ചങ്ങരംകുളം: കോവിഡ് രണ്ടാം തരംഗത്തിൻ്റെ ഭാഗമായി  ചാലിശ്ശേരി പഞ്ചായത്തിലാരംഭിച്ച  കമ്യൂണിറ്റി കിച്ചണിലേക്കു ഗ്രാമത്തിൽ  കായികരംഗത്ത് മുൻനിരയിൽ നിൽക്കുന്ന  ജിസിസി  ആർട്സ് ആൻ്റ് സപോർടസ് ക്ലബ്ബ് നൽകിയ സാമ്പത്തിക സഹായം  നാടിന് മാതൃകയായി.കഴിഞ്ഞ വർഷം കോവിഡ് കാലത്തും ക്ലബ്ബ് വക പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക്  സഹായം നൽകിയിരുന്നു.പഞ്ചായത്ത്‌ ഓഫീസിൽ വെച്ച്  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  ജിസിസി ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് പഞ്ചായത്ത് പ്രസിഡൻറ് എ.വി.സന്ധ്യക്ക്  സാമ്പത്തിക സഹായം  കൈമാറി.പഞ്ചായത്ത് സെക്രട്ടറി എൻ.സാവിത്രിക്കുട്ടി , വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ   ഹുസൈൻ പുളിയഞ്ഞാലിൽ , ക്ലബ്ബ് വൈസ് പ്രസിഡൻ്റ് എം.എ ഇക്ബാൽ എന്നിവർ പങ്കെടുത്തു.