09 May 2024 Thursday

പെരുന്നാള്‍ വിപണിയും നിയന്ത്രണങ്ങളില്‍ അടഞ്ഞു:വസ്ത്രവ്യാപാരികള്‍ക്ക് കണ്ണീരിന്റെ പെരുന്നാള്‍

ckmnews

പെരുന്നാള്‍ വിപണിയും നിയന്ത്രണങ്ങളില്‍ അടഞ്ഞു:വസ്ത്രവ്യാപാരികള്‍ക്ക് കണ്ണീരിന്റെ പെരുന്നാള്‍ 


ചങ്ങരംകുളം:ലോക്ക് ഡൗണില്‍ കുടുങ്ങി വസ്ത്രവ്യാപാരം മുടങ്ങിയതോടെ ഇത്തവണയും വസ്ത്രവ്യാപാരികളുടെ പെരുന്നാള്‍ കണ്ണീരിലാവുന്നു.ലക്ഷങ്ങള്‍ മുടക്കി എത്തിച്ച വസ്ത്രങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ കണ്ണീര്‍ വാര്‍ക്കുകയാണ് ഈ മേഖലയില്‍ കച്ചവടം നടത്തി ഉപജീവനം നടത്തി വന്ന വ്യാപാരികള്‍.കഴിഞ്ഞ വര്‍ഷം സീസണ്‍ എത്തുന്നതിന് മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് മൂലം പലരും പുതിയ സ്റ്റോക്ക് എത്തിച്ചിരുന്നില്ല.എന്നാല്‍ കോവിഡ് വ്യാപനം കുറഞ്ഞെന്ന് കരുതി വിഷുവും പെരുന്നാളും ലക്ഷ്യം കണ്ട് ലക്ഷങ്ങളുടെ സ്റ്റോക്ക് എത്തിച്ച വ്യാപാരികളാണ് സീസണ്‍ കച്ചവടം മുടങ്ങിയതോടെ കണ്ണീരിലായത്.ഉപജീവനം മുടങ്ങിയതിനൊപ്പം ലക്ഷങ്ങളുടെ ബാധ്യതകള്‍ എങ്ങിനെ തീര്‍ക്കുമെന്നറിയാതെ വ്യാകുലപ്പെടുകയാണ് ഓരോ വ്യാപാരിയും.വസ്ത്രവ്യാപാരത്തിന് പുറമെ മറ്റു അനുബന്ധ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന വ്യാപാരികളും ജീവനക്കാരും ഉപജീവനത്തിന് വഴിയില്ലാതെ പ്രയാസത്തിലാണ്