09 May 2024 Thursday

കണ്ടെയ്മെൻ്റ് സോൺ;ആലങ്കോട് ഗ്രാമപഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ച് ചേർത്തു

ckmnews

കണ്ടെയ്മെൻ്റ് സോൺ;ആലങ്കോട് ഗ്രാമപഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ച്  ചേർത്തു


ചങ്ങരംകുളം:ഗ്രാമപഞ്ചായത്ത്  കണ്ടൈയ്മെൻ്റ് സോണായതോടെ 

കർശന നിയന്ത്രണങ്ങൾ ഏപ്പെടുത്തുന്നതിനെക്കുറിച്ച്

 ചർച്ച ചെയ്യുന്നതായി ആലംകോട് ഗ്രാമ പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. വൈസ് പ്രസിഡൻറ് 

പ്രതിഭ ടീച്ചറുടെ അധ്യക്ഷതയിലായിരുന്നു യോഗം. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ 

വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ വ്യാപാരികൾ ആരോഗ്യ വകുപ്പ്, പോലീസ് തുടങ്ങി ഉദ്യോഗസ്ഥരെയും ചേർത്ത് കൊണ്ടായിരുന്നു യോഗം വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷെഹീർ, സെക്രട്ടറി സുരേഷ് കുമാർ,

പി പി ഖാലിദ്, പി വിജയൻ, ഷാനവാസ് വട്ടത്തൂർ, പി ടി ഖാദർ, അശറഷ് കാളാച്ചാൽ

തുടങ്ങിയവർ സംബന്ധിച്ചു.