09 May 2024 Thursday

ലോക്ക് ഡൗണ്‍ മൂന്നാം ദിനം പുറത്തിറങ്ങാതെ ജനങ്ങള്‍ പോലീസിന് ആശ്വാസം

ckmnews

ലോക്ക് ഡൗണ്‍ മൂന്നാം ദിനം പുറത്തിറങ്ങാതെ ജനങ്ങള്‍ പോലീസിന് ആശ്വാസം


ചങ്ങരംകുളം:കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂന്നാം ദിനത്തിലേക്ക് കടന്നതോടെ ലോക്ക്ഡൗണിനോട് പൂര്‍ണ്ണമായും സഹകരിച്ച് ജനങ്ങള്‍.കഴിഞ്ഞ ദിവസങ്ങളില്‍ നിയന്ത്രണം ലംഘിച്ച് പുറത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ് രംഗത്തിറങ്ങുകയും സത്യവാങ് മൂലം ഇല്ലാതെ പുറത്തിറങ്ങിയവര്‍ക്ക് പിഴ ചുമത്തുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് പോലീസിന് പണി കുറഞ്ഞത്. ജനങ്ങള്‍ പൂര്‍ണ്ണമായും ലോക്ക് ഡൗണിനോട് സഹകരിക്കുന്നുണ്ടെങ്കിലും മിക്ക സ്ഥലങ്ങളിലും പോലീസ് പരിശോധന ശക്തമായി തുടരുന്നുണ്ട്.സിവില്‍ ഡിഫന്‍സ് അംഗങ്ങളും പോലീസീനെ സഹായക്കുന്നതിന് രംഗത്തുണ്ട്.