09 May 2024 Thursday

ഓക്സ്ജൻ ചാലഞ്ച്‌:കാരുണ്യത്തിന് ഓക്സിജൻ സിലിണ്ടർ വാങ്ങാൻ തുക കൈമാറി കെഎംസിസി

ckmnews

ഓക്സ്ജൻ ചാലഞ്ച്‌:കാരുണ്യത്തിന് ഓക്സിജൻ സിലിണ്ടർ വാങ്ങാൻ തുക കൈമാറി കെഎംസിസി


ചങ്ങരംകുളം:കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ആലങ്കോട് പഞ്ചായത്ത് കെ എം സി സി കമ്മിറ്റി ചങ്ങരംകുളം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവിനു ഓക്സിജൻ സിലിണ്ടർ വാങ്ങാൻ തുക കൈമാറി.ഇരുപതിനായിരം രൂപയാണു കൈമാറിയത്‌. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂർ കാരുണ്യ പെയിൻ പാലിയേറ്റീവ് ക്ലിനിക് ചെയർമാൻ പി പിഎം അഷറഫിന് കൈമാറി.ഷാനവാസ് വട്ടത്തൂർ, അഹമ്മദുണ്ണി കാളച്ചാൽ അബ്ബാസലി പള്ളിക്കുന്ന്. അബ്ദുള്ളക്കുട്ടി കാളച്ചാൽ പ്രസംഗിച്ചു.