09 May 2024 Thursday

ലോക്ക്ഡൗണ്‍ തുടങ്ങി ചങ്ങരംകുളം മേഖലയില്‍ നടപടികള്‍ ശക്തമാക്കി പോലീസ്

ckmnews

ലോക്ക്ഡൗണ്‍ തുടങ്ങി ചങ്ങരംകുളം മേഖലയില്‍ നടപടികള്‍ ശക്തമാക്കി പോലീസ്


ചങ്ങരംകുളം:കോവിഡ് രോഗികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചങ്ങരംകുളം മേഖലയില്‍ നടപടികള്‍ ശക്തമാക്കി പോലീസ്.പോലീസിനൊപ്പം സിവില്‍ ഡിഫന്‍സ് അംഗങ്ങളും പോലീസിന്റെ സഹായത്തിനായി രംഗത്തുണ്ട്.സത്യവാങ് മൂലം കയ്യില്‍ കരുതാതെ യാത്രക്കിറങ്ങുന്നവര്‍ക്കെതിരെയും മാസ്കില്ലാതെയും മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കര്‍ശനനടപടികളിലേക്ക് നീങ്ങുമെന്ന് ചങ്ങരംകുളം സിഐ സജീവ് പറഞ്ഞു.