09 May 2024 Thursday

നേന്ത്രക്കുലയിലെ കുരുവികുഞ്ഞുങ്ങള്‍ക്ക് സംരക്ഷണമൊരുക്കി വളയംകുളം സ്വദേശി അശറഫ്

ckmnews

നേന്ത്രക്കുലയിലെ കുരുവികുഞ്ഞുങ്ങള്‍ക്ക് സംരക്ഷണമൊരുക്കി വളയംകുളം സ്വദേശി അശറഫ്


ചങ്ങരംകുളം:രാജ്യത്ത് ഓക്സിജൻ ലഭിക്കാതെ പ്രതിസന്ധി നേരിടുമ്പോൾ  പ്രകൃതിയിലെ പക്ഷി കുഞ്ഞുങ്ങളെ സംരക്ഷിച്ച്  സൗണ്ട് മേഖലയിൽ നിന്ന് കൃഷിയിലേക്ക് ഇറങ്ങിയ അവ്യുങ്ങാട്ടിൽ ചമയം അഷറഫ് വ്യതസ്ഥനാക്കുന്നു.വളയംകുളത്ത്  

 വീട്ടിനോട് ചേർന്നുള്ള  വാഴത്തോട്ടത്തിൽ നേന്ത്രവാഴ കുലയിൽ കണ്ടെത്തിയ പക്ഷികുഞ്ഞുങ്ങളെയാണ്  ഇദ്ദേഹം  സംരക്ഷിക്കുന്നത് .ഇരുപത് ദിവസം മുന്നേ വാഴക്കുലകളിൽ  ഇലകൾ  പൊതിയാനായി എത്തിയപ്പോഴാണ്  ഒരു കുലയിൽ പക്ഷി കൂടും മൂന്ന് മുട്ടകളും കണ്ടെത്തിയത്.മുട്ടകൾ കണ്ടെതോടെ നേന്ത്രകുലയിലെ പഴങ്ങൾ പൊതിയുന്നത് ഒഴിവാക്കി.ഒരു പക്ഷേ പൊതിഞ്ഞാൽ ശ്വാസം മുട്ടി ഇവ ചത്തുപോകുമെന്ന് അറിഞ്ഞാണ്  ഇവയെ സംരക്ഷിക്കാൻ തീരുമാനിച്ചു.ഏണിയിൽ കയറി പിന്നിടുള്ള ഒരോ ദിവസവും ഇദ്ദേഹം പക്ഷികൂട് സൂക്ഷമമായി നീരിക്ഷിരുന്നു. 

മുട്ടകൾ വിരിഞ്ഞ് മൂന്ന് മാംസപിണ്ഡങ്ങൾ കണ്ടെത്തി.നാല് ദിവസത്തെ കാത്തിരിപ്പിനു ശേഷം  തള്ളപക്ഷി കുട്ടികളുടെ അടുത്തെത്തി പറന്ന് പോകുന്നത് കണ്ടെത്തിയതോടെ സന്തോഷമായി.വീട് മുറ്റത്തും ,പറമ്പിലും സാധാരണയായി കാണാറുള്ള തവിട്ട് നിറത്തിലുള്ള കുരുവിപക്ഷികളുടെ മൂന്ന് കുട്ടികളായിരുന്നു.പക്ഷി കുട്ടികൾ പറന്ന് പോകുമ്പോൾ മാത്രമേ ഇനി നേന്ത്രവാഴ പൊതിയുകയുള്ളൂ എന്നാണ് തീരുമാനം.മനുഷ്യരെ പോലെ തന്നെ മിണ്ടാപ്രാണികളെ സംരക്ഷിക്കുന്നത് റംസാൻ നാളുകളിലെ പുണ്യമായാണ്  ചമയം കൃഷികൂട്ടായ്മ അംഗമായ  അഷറഫ് ഇതിനെ കാണുന്നത്.