09 May 2024 Thursday

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 8 9 തിയ്യതികളില്‍ ചങ്ങരംകുളത്ത് നടക്കും

ckmnews


ചങ്ങരംകുളം:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ  മലപ്പുറം ജില്ലാ സമ്മേളനം മാർച്ച് എട്ട് ഒമ്പത് തീയതികളിലായി ചങ്ങരംകുളത്ത്  നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേരളത്തിലെ മുഴുവൻ സർവീസ് പെൻഷൻകാരുടെയും പ്രതിനിധീകരിക്കുന്ന  മൂന്നേകാൽ ലക്ഷത്തിലേറെ അംഗങ്ങളുള്ള സർവീസ് പെൻഷൻകാരുടെ ഏക അംഗീകൃത സംഘടനയായ കേരള സ്റ്റേറ്റ് സർവീസ്  പെൻഷനേഴ്സ് യൂണിയന്റെ  മലപ്പുറം ജില്ല 28 വാർഷിക സമ്മേളനമാണ് 8, 9 തിയ്യതികളിലായി ചങ്ങരംകുളത്ത് നടക്കുന്നത്. മാർച്ച് 8 ഞായറാഴ്ച വനിതാ സാംസ്കാരിക സമ്മേളനം ചിയ്യാനൂർ ജി എൽ പി സ്കൂളിലും പ്രതിനിധി സമ്മേളനം മാർച്ച് 9 തിങ്കളാഴ്ച ഷൈൻ ഓഡിറ്റോറിയത്തിലുമാണ് നടക്കുന്നത്. ജില്ലാ സമ്മേളനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് ആറ്റുണ്ണി തങ്ങളുടെ അധ്യക്ഷതയിൽ സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് പി ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും സമ്മേളനത്തിന് ഭാഗമായി വിവിധ പരിപാടികൾ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ  സി ജി താരാനാഥൻ, പി എം കെ ഉണ്ണി, പി വി കൃഷ്ണൻ, കെ കെ ലക്ഷമണൻ തുടങ്ങിയവർ പങ്കെടുത്തു.