09 May 2024 Thursday

നാളെ മുതല്‍ കൂടുതല്‍ നിയന്ത്രണം:അവശ്യ വസ്തുക്കള്‍ വില്‍ക്കാം അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശനനടപടിയെന്ന് ചങ്ങരംകുളം പോലീസ്

ckmnews



ചങ്ങരംകുളം:കോവിഡ് നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കൂടുതല്‍ ശക്തമാക്കുന്നു.അവശ്യ  വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി.പലചരക്ക്, പഴം, മത്സ്യം, മാംസം, മെഡിക്കൽ ഷോപ്പുകൾ എന്നിവ മാത്രം തുറന്ന് പ്രവർത്തിക്കും.അത്യാവശ്യ കാര്യങ്ങള്‍ ക്കല്ലാതെ പുറത്തിറങ്ങാനും അനുമതിയില്ല.അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും നിയന്ത്രങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികിലേക്ക് നീങ്ങുമെന്ന് ചങ്ങരംകുളം സിഐ സജീവ് പറഞ്ഞു.ഈ മാസം 9 വരെയാണ് സെല്‍ഫ് ലോക്ക്ഡൗണ് പ്രഖ്യാപിച്ചിരിക്കുന്നത്.