26 April 2024 Friday

നീണ്ട 33 വര്‍ഷത്തെ സേവനത്തിനു ശേഷം യു.അബ്ദുൽ കരീം പടിയിറങ്ങുന്നു.

ckmnews

നീണ്ട 33 വര്‍ഷത്തെ സേവനത്തിനു ശേഷം യു.അബ്ദുൽ കരീം പടിയിറങ്ങുന്നു.


മലപ്പുറം:33 വർഷം നീണ്ട സേവനത്തിനു ശേഷം പൊൻതിളക്കമായി യു.അബ്ദുൽ കരീം നാളെ പടിയിറങ്ങുന്നു.മലപ്പുറം ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ഭംഗിയായി നിർവ്വഹിച്ച, ജില്ലയിലെ ജനകീയനായ പോലീസ് മേധാവി യു.അബ്ദുൽ കരീം എന്നവരാണ് നാളെ കാക്കി കുപ്പായത്തിൽ നിന്നും വിരമിക്കുന്നത്.കോഴിക്കോട് റൂറൽ സ്റ്റേഷനിൽ സർവ്വീസ് ആരംഭിച്ച് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, വേങ്ങര, കൊണ്ടോട്ടി, വളാഞ്ചേരി, തിരൂർ, നിലമ്പൂർ സ്റ്റേഷനുകളിൽ എസ്.ഐ. ആയും, വടകര, കണ്ണൂർ ടൗൺ, കുന്നംകുളം, വണ്ടൂർ, താനൂർ, പയ്യോളി സ്റ്റേഷനുകളിൽ സി.ഐ.ആയും, തളിപ്പറമ്പ്, തിരൂർ, കാഞ്ഞങ്ങാട്, കോഴിക്കോട് ക്രൈംബ്രാഞ്ച് ആയും, മലപ്പുറം, തൃശ്ശൂർ അഡ്മിനിസ്ട്രേഷൻ, മലപ്പുറം ഡി.സി.ആർ.ബി. എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയായും  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.മുൻ ഫുട്‌ബോൾതാരം കൂടിയായ കരീം എം.എസ്.പി.യുടെയും എം.എസ്.പി. കമാൻഡിെന്റയും ചുമതല ഒരുമിച്ചു വഹിച്ചിരുന്നു. എം.എസ്.പിയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് മടക്കം.