മദ്രസ്സാധ്യാപകര്‍ക്ക് പെരുന്നാല്‍ വസ്ത്രം നല്‍കി പ്രവാസിയുടെ മാതൃകാപ്രവൃത്തി

മദ്രസ്സാധ്യാപകര്‍ക്ക് പെരുന്നാല്‍ വസ്ത്രം നല്‍കി പ്രവാസിയുടെ മാതൃകാപ്രവൃത്തി
പൊന്നാനി:ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളോളമായി നിരവധിപ്രവർത്തനങ്ങൾ നടത്തുന്ന പ്രവാസി ഷമീർ ചെമ്പയിൽമാതൃഖയാവുന്നു. തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥമാണ് ഇദ്ധേഹം ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.കോവിഡിന്റെ ഭാഗമായും മറ്റും തൊഴില്‍ ഇല്ലാതായും കഷ്ടത അനുഭവിക്കുന്ന പൊന്നാനി റൈഞ്ചിലെ 300 ഓളം മദ്രസ്സ അധ്യാപകര്‍ക്ക് പെരുന്നാല്‍ വസ്ത്രം നല്‍കി വിതരണ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിംകോയ നിര്‍വ്വഹിച്ചു . റംസാന്‍ തുടക്കത്തില്‍ റംസാന്‍ ഭക്ഷണ കിറ്റ് നല്‍കിയിരുന്നു ഒപ്പം അസുഖ ബാധിതർക്കും മറ്റുമായി ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഷമീർ ചെമ്പയിൽ നേതൃത്വം നൽകി വരുന്നു.
പൊന്നാനി തൃക്കാവുകാരനായ ഷെമീര്‍ ദുബായില്‍ ബിസിനസ് നടത്തിവരികയാണ് ജാതി മത രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിലെ അടിതട്ടിലുള്ളവരെ കണ്ടത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍,ചെയ്യുക എന്നതാണ് തന്‍െലക്ഷ്യെമെന്നും തന്‍െ ബിസിനസ് ലാഭത്തിന്‍െ ഒരു വിഹിതം എന്നും പാവങ്ങളെ സഹായിക്കാന്‍ ഉപയോഗപെടുത്തുന്നത്
ഷെമീര്‍ ചെമ്പയില്‍ എന്നും പാവങ്ങളുടെ പ്രയാസമറിയുന്ന യുവാവാണന്നും അദ്ദേഹത്തിന്‍െ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കാസിം കോയ പറഞ്ഞു സി കെ അശ്റഫ് മൗലവിയുടെ അധ്യക്ഷതയില്‍
മദ്രസ്സ ക്ഷേമനിധി ബോര്‍ഡ് അംഗം ഒ ഒ ശംശു,വസ്ത്ര വിതരണം നിര്‍വ്വഹിച്ചു,ശാഹു മുസ്ല്യാര്‍,ഏ വി ഗഫൂര്‍ മാസ്റ്റര്‍,അലി അശ്ക്കര്‍ എന്നിവര്‍ സംസാരിച്ചു