09 May 2024 Thursday

വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

ckmnews

വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു


ചങ്ങരംകുളം:കുത്തകകളെ സഹായിക്കുന്ന കേന്ദ്രസർക്കാറിൻ്റെ വാക്സിൻ നയം പിൻവലിക്കുക,ബി.ജെ.പി.യുടെ കേരളത്തോടുള്ള പകപോക്കൽ അവസാനിപ്പിക്കുക,സാർവത്രിക സൗജന്യ വാക്സിൻ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.ചങ്ങരംകുളം സെൻ്ററിൽ നടത്തിയ പ്രതിഷേധം പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. അബ്ദുട്ടി വളയംകുളം, എം.വി.നബീൽ, മുഹ്സിൻ സിറാജ്, അമൽ എന്നിവർ പങ്കെടുത്തു.