09 May 2024 Thursday

ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ്‌ കാപ്പന് മാനുഷിക പരിഗണന നല്‍കണം:കെആര്‍എംയു

ckmnews

ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ്‌ കാപ്പന് മാനുഷിക പരിഗണന നല്‍കണം:കെആര്‍എംയു


മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് സർക്കാർ ഇടപെടണം എന്ന ആവശ്യം അദ്ദേഹത്തിന്റെ കുടുംബം ഉന്നയിക്കുന്നുണ്ട്.അദ്ദേഹം ഗുതരാവസ്ഥയിലാണെന്നും ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലന്നും ഭാര്യ ആരോപിക്കുന്നു.സംഭവത്തില്‍ ഇടപെട്ട് അദ്ധേഹത്തിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട്

കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയന്‍   മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.ശൗചാലയത്തിൽ പോകാൻ അനുവദിക്കാതെ കെട്ടിയിട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഈ സാഹചര്യത്തിൽ സിദ്ദിഖ് കാപ്പന് നിയമം അനുശാസിക്കുന്ന നീതിയും മാനുഷീക പരിഗണനയും ഉറപ്പാക്കേണ്ടതുണ്ട്. അതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടേണമെന്നാണ് കെആര്‍എംയു മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. 


ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ വകുപ്പുകൾ പ്രകാരംഅറസ്റ്റ് ചെയ്തത്. ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിനും സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയന്‍  ആവശ്യപ്പെട്ടു