26 April 2024 Friday

ശുകപുരം ദക്ഷിണാ മുർത്തി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് 9ന് തുടക്കമാവും

ckmnews


എടപ്പാൾ: ശുകപുരം ദക്ഷിണാ മുർത്തി ക്ഷേത്രത്തിൽ  മെയ് ഒൻപത് മുതൽ പതിനാറ് വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്താൻ തീരുമാനമായി.ഒൻപതിന് വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരി, കോഴിക്കോട് അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തുന്നതോടെ സപ്താഹയജ്ഞത്തിന് തുടക്കമാകും.

ഡോ. പിയൂഷ് നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. സത്യനാരായണൻ, വേലായുധൻനായർ, സദാനന്ദൻ, ബാലാജി, ബ്രഹ്മശ്രിനാറാസ് ഇട്ടിരവി നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രി സിനോജ് നാരായണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിക്കും. ബ്രഹ്മശ്രി അയിനിപ്പിള്ളി ബാബു ചന്ദ്രശേഖരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. കലവറ നിറയ്ക്കൽ-ആചാര്യവരണം തുടർന്ന് ശ്രിമദ് ഭാഗവത മാഹാത്മ്യം പാരായണവും പ്രഭാഷണവും നടക്കും.

സപ്താഹ വേദിയിൽ എല്ലാ ദിവസവും രാവിലെ ആറ് മുപ്പത് മുതൽ വൈകീട്ട് ഏഴ് മുപ്പത് വരെ ശ്രിമദ്ഭാഗവത പാരായണവും പ്രഭാഷണവും നടക്കും.