09 May 2024 Thursday

എറവറാംകുന്ന് പൈതൃക കർഷകസംഘം തണ്ണിമത്തൻ,ശമാം വിളവെടുത്തു

ckmnews



ചങ്ങരംകുളം:എറവറാംകുന്ന് പൈതൃക കർഷകസംഘം കൃഷി ചെയ്ത തണ്ണിമത്തനും,ഷമാമും വിളവെടുത്തു.ആലംകോട് കൃഷിഭവൻ പരിതിയിലെ എറവറാംകുന്ന് പാടത്താണ് യുവകർഷക സംഘം കൃഷി ഇറക്കിയത്.ഷാഹിർ.ഇ.എച്ച്, ഉബൈദ്.ഇ.എം, സുഹൈർ എറവറാംകുന്ന്,ഫഹീം.ഇ.എച്ച് എന്നിവരാണ് കൃഷി ചെയ്തത്.കൃത്യതാ കൃഷിയിലൂടെ ആണ് ഇവർ കൃഷി ഇറക്കിയത്‌.കൂടാതെ കക്കരി, ചീര തുടങ്ങിയ വിളകളും ഇവർ കൃഷി ചെയ്തിട്ടുണ്ട്. 1 ഏക്കറിലാണ് കൃഷി വിളവെടുപ്പിൽ ബ്ലോക്ക് മെമ്പർ റിസാ പ്രകാശ്, കൃഷി ഓഫീസർ സുരേഷ്.എസ്,കെ.വി.കെ തവനൂർ ഓഫീസർ പ്രശാന്ത്, ഷാജഹാൻ പെരുമുക്ക്, സതീഷൻ കോക്കൂർ, ജഫീറലി പള്ളിക്കുന്ന്,മൂസ.ഇ.എം, ഹമീദ് ചിയ്യാനൂർ, മുഹമ്മദ് തലാപ്പിൽ എന്നിവർ പങ്കെടുത്തു.