26 April 2024 Friday

വാർഡ് തലത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കണം; കോൺഗ്രസ്

ckmnews



 എടപ്പാൾ: കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ വാർഡ് തലത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കണമെന്ന എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. 

ഹെൽത്ത് സെൻ്ററിലെ ആരോഗ്യ കമ്മിറ്റികൾ എത്രയും വേഗം വിളിച്ച് ചേർക്കണം 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കാണം,

– രോഗം നിയന്ത്രിക്കുവാനും, തടയുവാനും, എല്ലാ തലങ്ങളിലെയും വകുപ്പുകൾ ഏകോപിച്ച് സത്വര നടപടികൾ എത്രയും വേഗം അധികാരികൾ സ്വീകരിക്കണമെന്നും മണ്ഡലം പ്രസിഡൻ്റ് എസ് സുധീർ പറഞ്ഞു.