09 May 2024 Thursday

ജാഗ്രതാ സമിതി കമ്മിറ്റി പുനസംഘടിപ്പിച്ചു

ckmnews


എടപ്പാൾ: കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ ആലംകോട് ഗ്രാമ പഞ്ചായത്തിന്റെ ജാഗ്രതാസമിതി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെഹീർ .കെ.വി യുടെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് സ്വാഗതവും കോവിഡ്നെ കുറിച്ച് മുഖ്യ അവലോകനം മെഡിക്കൽ ഓഫീസർ ഡോ: ജുൽന നടത്തി. നിയമസഭാ സ്പീക്കറുടെ പി എ . പി വിജയൻ ,HC സനിൽ എസ് ,എസ് ഐ വിജിത്ത് കെ വിജയൻ  മെമ്പർമാരായ കുഞ്ഞു മുഹമ്മദ്, മുഹമ്മദ് അഷ്റഫ് കളാച്ചാൽ,ഹക്കീം പെരുമുക്ക് എന്നിവരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോ:ലീന, ഡോ: ജയ രാഷ്ട്രപതിനിധികളായ എൻ വി  ഉണ്ണി, ഷാനവാസ് വട്ടത്തൂർ, അബ്ദുള്ളക്കുട്ടി,ഗോക്കുൽ  തുടങ്ങിയവർ സംസാരിച്ചു ഈ യോഗത്തിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ നന്ദി പറഞ്ഞു.