26 April 2024 Friday

ലോക്ക് ഡൗണിനിടെ മലയാളിയുടെ കോടികള്‍ തട്ടിയെടുത്ത് ഓണ്‍ലൈന്‍ റമ്മി

ckmnews




ചങ്ങരംകുളം:സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി ചൂതാട്ടം വ്യാപകമാവുന്നു.ലോക്ക് ഡൗണ്‍ തുടങ്ങിയതോടെയാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മിയുടെ കളി വ്യാപകമായിരിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നിരവധി പേര്‍ക്ക് ഈ ചൂതാട്ടത്തില്‍ കുടുങ്ങി ലക്ഷങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് വിവരങ്ങള്‍.ചൂതാട്ടത്തിലൂടെ പണം നഷ്ടപ്പെടുന്നവര്‍ ആരും പുറത്ത് പറയാറില്ലെങ്കിലും പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ഓണ്‍ലൈന്‍ റമ്മി സംസ്ഥാനത്ത് നിരോധിച്ചെങ്കിലും കളിയുടെ പേരില്‍ മാറ്റങ്ങള്‍ വരുത്തിയാണ് റമ്മി കമ്പനികള്‍ സംസ്ഥാനത്ത് സജീവമായിരിക്കുന്നത്.റമ്മി കള്‍ച്ചര്‍,റമ്മി സര്‍ക്കിള്‍,ജംഗിള്‍ റമ്മി,റമ്മി ഗുരു,റമ്മി ഫാഷന്‍,സില്‍ക്ക് റമ്മി തുടങ്ങിയ വിവിധ പേരുകളില്‍ ആണ് റമ്മി കമ്പനികള്‍ ഓണ്‍ലൈനില്‍ പിടി മുറുക്കിയിരിക്കുന്നത്.കര്‍ണ്ണാടക കേന്ദ്രീകരിച്ച്  പ്രവര്‍ത്തിക്കുന്ന കോടികള്‍ തട്ടിയെടുക്കുന്ന രാജ്യവാപക ഓണ്‍ലൈന്‍ ചൂതാട്ടം ആസാം, തെലുങ്കാന, സിക്കിം, ഒഡീഷ, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ദിനം പ്രതി മലയാളികളുടെ ലക്ഷങ്ങള്‍ ഇത്തരം കമ്പനികള്‍ തട്ടിയെടുക്കുന്നതായാണ് വിവരം.ചങ്ങരംകുളം മേഖലയിലും ഇത്തരത്തില്‍ യുവാക്കളുടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായി വിവരങ്ങള്‍ ഉണ്ടെങ്കിലും ആരും പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതാണ് ഇത്തരക്കാര്‍ക്ക് സഹായകമാവുന്നതെന്ന് കോണ്‍ഗ്രസ്സ് നേതാവും പൊതുപ്രവര്‍ത്തകനുമായ വളയംകുളം സ്വദേശി സുനില്‍ പറഞ്ഞു.സംഭവത്തില്‍ അന്യേഷണം നടത്തുകയും ഇത്തരം ഓണ്‍ലൈന്‍ ചൂതാട്ടം സംസ്ഥാനത്ത് നിയമം വഴി നിരോധിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടും  മുഖ്യമന്ത്രി അടക്കമുള്ള ഉന്നത ഉദ്ധ്യോഗസ്ഥര്‍ക്ക് സുനില്‍ വളയംകുളം പരാതികള്‍ അയച്ചിട്ടുണ്ട്.ഇന്റര്‍നെറ്റ് ഓണ്‍ ചെയ്യുന്നതോടെ തന്നെ ഇത്തരം കമ്പനികള്‍ വിവിധ സൈറ്റുകളില്‍ നല്‍കുന്ന പരസ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ കൈകളില്‍ എത്തുന്നു എന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.പരസ്യം നല്‍കാന്‍ മാത്രം ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ കോടികള്‍ ചിലവിടുന്നുവെന്നും ലോക്ക് ഡൗണ്‍ വേളയില്‍ കേരളത്തില്‍ നിന്ന് കോടികള്‍ ഇത്തരം കമ്പനികള്‍ അടിച്ചെടുത്തെന്നുമാണ് അന്യേഷണത്തില്‍ മനസിലാവുന്നത്.ലോക്ക് ഡൗണ്‍ മൂലം പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെയാണ് സാധാരണക്കാര്‍ മുതല്‍ ഉന്നത പദവികള്‍ വഹിക്കുന്നവര്‍ വരെ ഇത്തരം ചൂതാട്ടങ്ങളില്‍ കുടുങ്ങി ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്.