09 May 2024 Thursday

വട്ടമാവിൽ പുല്‍കാടുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

ckmnews

പെരുമ്പിലാവ്:ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവ് വട്ടമാവിൽ  ആളൊഴിഞ്ഞ  പറമ്പിൽ പുല്‍കാടുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി.പാലക്കൽ കുഞ്ഞു കുഞ്ഞിന്റെ ഉടമസ്ഥതയിൽ ഉള്ള പറമ്പിലാണ് തീ പിടുത്തം ഉണ്ടായത്.വട്ടമാവ് ബസ് സ്റ്റോപ്പിന് പിറകിൽ വ്യാഴാഴ്ച്ച വൈകീട്ട് മൂന്ന് മണിക്കാണ് ഒരു ഏക്കറോളം വരുന്ന ഒഴിഞ്ഞ പറമ്പിലെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചത്.വാഹനയാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫയർഫോഴ്സ് അറിയിക്കുകയായിരുന്നു. 

ഫയർ ഫോഴ്സ് എത്തി

തീ പടരുന്നത് നിയന്ത്രണമാക്കിയതിനാൽ സമീപത്തെ വീടുകളിലെക്ക് തീ പടരുന്നത് ഒഴിവായി.തീ പടർന്നത് എവിടെ നിന്നാണ് എന്ന് കണ്ടത്താനായിട്ടില്ല.കുന്നംകുളം ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫിസർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഉള്ള ഫയർ ഓഫീസർമാരായ രവിന്ദ്രൻ ,അനിസ്, ഹരികൃഷ്ണൻ, ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് തീ അണച്ചത്