26 April 2024 Friday

യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്ത് വോട്ട് രേഖപ്പെടുത്തി

ckmnews

യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്ത് വോട്ട് രേഖപ്പെടുത്തി


എടപ്പാള്‍:പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്ത് വോട്ട് രേഖപ്പെടുത്തി.അംശംകച്ചേരി മാപ്പിള എൽ പി സ്കൂളിൽ രാവിലെ 7 മണിക്ക് പൊന്നാനി യുഡിഫ് സ്ഥാനാർഥി രോഹിത് വോട്ടു രേഖപ്പെടുത്തി. ഭാര്യ ദീപ്തി അമ്മ രാജീവി എന്നിവരോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുങ്ങിയത്. കേരളമൊട്ടുക്കും UDF തരംഗം ആഞ്ഞടിക്കുകയാണെന്നും പൊന്നാനിയിൽ തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്നും രോഹിത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു