27 April 2024 Saturday

ലോക്ക്ഡൗണ്‍ പ്രതിസന്ധി:മാധ്യമപ്രവര്‍ത്തകര്‍ക്ക് കിറ്റ് വിതരണം ചെയ്തു

ckmnews



എടപ്പാൾ:ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ ചങ്ങരംകുളം, എടപ്പാൾ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ചങ്ങരംകുളം ചിത്ര ഗോൾഡ് ആൻഡ് ഡയമെന്റിന്റെ സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്ക് കിറ്റുകൾ വിതരണം ചെയ്തത്.ചിത്ര ഗോൾഡ് ആൻഡ് ഡയമന്റ് എം ഡി പി എ ഉദയകുമാറിൽ നിന്ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി സെയ്ത് കിറ്റുകൾ ഏറ്റുവാങ്ങി.