26 April 2024 Friday

താജുൽ ഉലമ സ്മരണയിൽ സ്നേഹസംഗമം നടത്തി

ckmnews

താജുൽ ഉലമ സ്മരണയിൽ സ്നേഹസംഗമം നടത്തി


ചങ്ങരംകുളം: സുന്നി പ്രസ്ഥാനത്തിൻ്റെ മരണമില്ലാത്ത ഓർമ്മയായി നില നിൽക്കുന്ന താജുൽ ഉലമയുടെ സ്മരണയിൽ സുന്നി പ്രസ്ഥാനം സ്നേഹസംഗമം നടത്തി. ആറു പതിറ്റാണ്ടുകാലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് നേതൃത്വം നൽകിയ ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളുടെ അനുസ്മരണ സംഗമം പന്താവൂർ ഇർശാദിൽ സമസ്ത പൊന്നാനി മേഖല സെക്രട്ടറി എം . ഹൈദർ മുസ്‌ലിയാർ മാണൂർ ഉദ്ഘാടനം ചെയ്തു. ആളത്ത് അഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് വെസ്റ്റ് ജില്ല ഓർഗനൈസിംഗ് സെക്രട്ടറി മുനീർ പാഴൂർ അനുസ്മരണ പ്രഭാഷണം നടത്തി.വി. വി അബ്ദുറസാഖ് ഫൈസി മാണൂർ, കെ സിദ്ധീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, ഇബ്രാഹീം കരീം ബാഖവി, എ. ഷിഹാബുദ്ധീൻ സഖാഫി, എം കെ ഹസ്സൻ നെല്ലിശ്ശേരി, അഫ്സൽ കൊടുമുടി, അബ്ദുസലാം സഅദി, പി പി നൗഫൽ സഅദി, സി . നജീബ് അഹ്സനി, ആസിഫ് തണ്ടിലം സംബന്ധിച്ചു.