27 April 2024 Saturday

കെഎംസിസി സോഷ്യല്‍ മീഡിയ ക്യാമ്പയിന് തുടക്കമായി

ckmnews

കെഎംസിസി സോഷ്യല്‍ മീഡിയ ക്യാമ്പയിന്  തുടക്കമായി


പൊന്നാനി:കെഎംസിസി ഗ്ലോബല്‍ പൊന്നാനി യുടെ നേതൃത്വത്തില്‍ അഡ്വ:എ.എം.രോഹിത്തിന്‍റെ  ഇലക്ഷന്‍ പ്രചരണാര്‍ത്ഥം  സംഘടിപ്പിക്കുന്ന "സോഷ്യല്‍ മീഡിയ ക്യാമ്പയിൻ"നാട്നന്നാകാന്‍ യു.ഡി.എഫ്,പൊന്നാനി നന്നാകാന്‍ രോഹിത്ത്!എന്ന മുദ്രാവാക്യവുമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന  ക്യാമ്പയിന്‍റെ ഉദ്ഘാടനം  പൊന്നാനി നിയോജക മണ്ഡലം എംപി ഇടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പിടി.അജയ് മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി.എല്ലാ ദിവസവും രാത്രി 9 മണിക്കാണ് പരിപാടി നടക്കുക.ഓരോ ദിവസവും യുഡിഎഫി ന്‍റെ സമുന്നതരായ  നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കുന്നതായിരിക്കുമെന്ന് കെഎംസിസി ഗ്ലോബല്‍ പൊന്നാനിയുടെ നേതാക്കള്‍ അറിയിച്ചു.