27 April 2024 Saturday

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എടപ്പാളില്‍ എത്തും

ckmnews

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എടപ്പാളില്‍ എത്തും


എടപ്പാൾ:അണികൾക്ക് ആവേശം പകരാൻ നേതാക്കൾ തവനൂർ മണ്ഡലത്തിലേക്ക്.യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പ്രചാരണത്തിനായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തുന്നത്.ബുധനാഴ്ച ( നാളെ ) ഉമ്മൻ ചാണ്ടി രാവിലെ 11 മണിക്ക് എടപ്പാൾ പെരുമ്പറമ്പിലെ കുടുംബയോഗത്തിനെത്തും.രണ്ടാം തിയ്യതി വൈകുന്നേരം വട്ടംകുളത്ത് തിരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് രമേശ് ചെന്നിത്തല പങ്കെടുക്കുക.