27 April 2024 Saturday

ജനഹൃദയങ്ങളെ കീഴടക്കി ഫിറോസ് കുന്നുംപറമ്പിലിന്റെ പാട്ടുവണ്ടി പ്രചരണം തുടങ്ങി

ckmnews

ജനഹൃദയങ്ങളെ കീഴടക്കി ഫിറോസ് കുന്നുംപറമ്പിലിന്റെ പാട്ടുവണ്ടി പ്രചരണം തുടങ്ങി


എടപ്പാള്‍:അപവാദ പ്രചാരണങ്ങളെ വകഞ്ഞു മാറ്റി ജനഹൃദയങ്ങൾ കീഴടക്കി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനം കാലടി പഞ്ചായത്തിൽ സ്വീകരണ കേന്ദ്രങ്ങൾ കുടുംബയോഗങ്ങളായി മാറുന്നു. കാലടി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ പാട്ടു വണ്ടി പ്രചാരണത്തിന് കൊഴുപ്പു പകർന്നു.സൗദി കെ.എം.സി.സി തവനൂർ മണ്ഡലം കമ്മിറ്റി യുടേതാണ് പ്രദർശന വണ്ടി.ഇടതുഭരണത്തിൻ്റെ വഞ്ചനയും തവനൂരിൽ അനിവാര്യമായ മാറ്റവുമാണ് പാട്ടു വണ്ടിയിലൂടെ കാതുകൾക്ക് ഇമ്പമുറി എത്തുന്നത്.ആലത്തൂരിൻ്റെ മണ്ണിൽ ആരും പട്ടിണി കിടക്കരുതെന്ന നിശ്ചയത്തിൽ നിന്ന് തുടങ്ങി ആയിരങ്ങൾക്ക് ആശ്വാസ കേന്ദ്രമായി മാറിയ ഫിറോസ് കുന്നംപറമ്പിലിൻ്റെ ജീവിതയാത്ര വിവരിക്കുന്ന പ്രദർശന വണ്ടിയും വീക്ഷിക്കാൻ വൻ ജനക്കൂട്ടമാണെത്തുന്നത്.