27 April 2024 Saturday

വഞ്ചകനായ ഭരണാധികാരിയാണ് പിണറായി വിജയൻ:ആര്യാടൻ ഷൗക്കത്ത്

ckmnews

വഞ്ചകനായ ഭരണാധികാരിയാണ് പിണറായി വിജയൻ:ആര്യാടൻ ഷൗക്കത്ത്


എടപ്പാൾ: അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കി നാടുഭരിച്ച പിണറായി വിജയൻ ധാർഷ്ട്യവും,വഞ്ചനയും നിറഞ്ഞ ഏക മുഖ്യമന്ത്രിയാണെന്ന് മലപ്പുറം ഡിസിസി പ്രസിഡണ്ട് ആര്യാടൻ ഷൗക്കത്ത് പ്രസ്താവിച്ചു.എതിരാളികളെ ഇല്ലായ്മ ചെയ്യാൻ മടിയില്ലാത്ത പിണറായി കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തവനൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ  തെരഞ്ഞെടുപ്പ് പര്യടന ഭാഗമായി എടപ്പാൾ പൊന്നാഴിക്കരയിൽ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബൂത്ത് പ്രസിഡണ്ട് പ്രശാന്ത് മാസ്റ്റർ ആധ്യക്ഷത വഹിച്ചു. ചുള്ളിയിൽ രവീന്ദ്രൻ, സി.കെ.ഉമ്മർ ഗുരുക്കൾ,  ഇബ്രാഹിം മൂതൂർ,  ഇ.പി.രാജീവ്, ഹാരിസ് മുതൂർ, പ്രണവം പ്രസാദ്,എസ്.സുധീർ, അബുലൈസ്, കെ.വി.മോഹനൻ ,അഡ്വ.കവിത,  വാർഡ് മെമ്പർ സിന്ധു, ഇ.പി.വേലായുധൻ, ആസിഫ് പൂക്കരത്തറ എന്നിവർ പ്രസംഗിച്ചു.ഫിറോസ് കുന്നംപറമ്പിലിനായി എടപ്പാൾ ബാപ്പുവിൻ്റെ ഗാനങ്ങൾ അടങ്ങിയ ഓഡിയോ സി.ഡി. ആര്യാടൻ ഷൗക്കത്ത് പ്രകാശനം ചെയ്തു.