26 April 2024 Friday

ആവേശംകടലിനിക്കരെ പ്രവാസലോകത്തും യുഡിഎഫ് പൊന്നാനി പ്രവാസി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം:യുഡിഎഫ് പൊന്നാനി പ്രവാസി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.ജി.സി.സി. ഗൾഫ് രാജ്യങ്ങളിലെ യുഡിഎഫിന്റെ പ്രവാസി സംഘടനകളായ (KMCC/OICC/INCAS) ന്റെ വിവിധ പ്രവിശ്യാ നേതാക്കളും,പ്രവർത്തകരും #Zoom_മീറ്റിംഗ് വഴി നടന്ന UDF പൊന്നാനി നിയോജകമണ്ഡലം തെരഞ്ഞടുപ്പ് കൺവൻഷനിൽ പങ്കടുത്ത് സംസാരിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ: എ എം രോഹിത് കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തി പ്രവാസികളുമായ് സംവദിച്ചു.അഷ്റഫ് പൊന്നാനി,KMCC (അബുദാബി) മോഡറേറ്ററായ കൺവൻഷനിൽ സൌദിയിൽ നിന്നും സലീം കളക്കര,കെ. ടി അബു, ഷംസു പൊന്നാനി, ബാദുഷ പൊന്നാനി,യു എ ഇ യിൽ നിന്നും ഇബ്രാഹിം പളളിയറക്കൽ,പിവി.നാസർ, അസ്ലം മാന്തടം, ഗഫൂർ എടപ്പാൾ, നൂരിഷ, സൈനു സാഹിബ് പൊന്നാനി,അക്ബർ പൊന്നാനി  മുജീബ് പൊന്നാനി,ഖത്തറിൽ നിന്നും KBK മുഹമ്മദ്, സാദിഖ്, ഷംസീർ പൊന്നാനി,ബഹ്റൈനിൽ നിന്നും മെഹബൂബ്,റഫീഖ് തറയിൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു അസ്ഹർ പെരുമുക്ക് ചർച്ചകൾ ക്രോഡീകരിച്ച് കൊണ്ട് സംസാരിച്ചു.