27 April 2024 Saturday

കവര്‍ച്ച ചെയ്ത ബൈക്കുമായി ക്ഷേത്രങ്ങളില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം അന്തര്‍സംസ്ഥാന മോഷ്ടാവ് ചങ്ങരംകുളം പോലീസിന്റെ പിടിയില്‍

ckmnews

കവര്‍ച്ച ചെയ്ത ബൈക്കുമായി ക്ഷേത്രങ്ങളില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം


അന്തര്‍സംസ്ഥാന മോഷ്ടാവ് ചങ്ങരംകുളം പോലീസിന്റെ പിടിയില്‍


ചങ്ങരംകുളം:കവര്‍ച്ച ചെയ്ത ബൈക്കുമായി ക്ഷേത്രങ്ങളില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ അന്തര്‍സംസ്ഥാന മോഷ്ടാവ് ചങ്ങരംകുളം പോലീസിന്റെ പിടിയില്‍.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലതികം മോഷണക്കേസുകളില്‍ പ്രതിയായ എടപ്പാള്‍ കണ്ടനകം സ്വദേശി കൊട്ടാരപ്പാട്ട് സജീഷ്(40)നെയാണ് മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ പ്രത്യേക നിര്‍ദേശപ്രകാരം തിരൂര്‍ ഡിവൈഎസ് പി സുരേഷ് ബാബുവിന്റെ കീഴിലുള്ള പ്രത്യേക അന്യേഷണ സംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.എടപ്പാള്‍ അണ്ണക്കമ്പാട്,വട്ടംകുളം മേഖലയില്‍ നിന്നായി മൂന്ന് ബൈക്ക് മോഷണത്തിലും വട്ടംകുളം സുബ്രമണ്യ ക്ഷേത്രം,ഒതളൂര്‍ ക്ഷേത്രം തുടങ്ങി പ്രദേശത്ത് അടുത്തിടെ നടന്ന ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് കവര്‍ച്ച ചെയ്ത കേസിലും നടത്തിയ അന്യേഷണത്തിലാണ് നിരവധി കേസുകളില്‍ കുറ്റവാളിയായ സജീഷ് പിടിയിലായത്.ഡിവൈഎസ് പി സുരേഷിന്റെ കീഴിലെ സ്കോഡ് അംഗങ്ങളായ എസ്ഐ പ്രമോദ് എഎസ്ഐ ജയപ്രകാശ്,സിപിഒ രാജേഷ്,ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ ഹരിഹരസൂനു,ആന്റോസിപിഒ മധു,ഭാഗ്യരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.പിടിയിലായ പ്രതിയെ ഇന്ന് പൊന്നാനി കോടതിയില്‍ ഹാജറാക്കും