09 May 2024 Thursday

സിപിഐഎം എടപ്പാള്‍ ഏരിയ കമ്മിറ്റി ജനജാഗ്രത സദസ് സംഘടിപ്പിച്ചു

ckmnews

എടപ്പാൾ: രാജ്യമാകെ വർഗീയ സംഘർഷമുണ്ടാക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റി  ജനജാഗ്രത സദസ് സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം വി ശശികുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. പി പി മോഹൻദാസ് അധ്യക്ഷനായി. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി എം മുസ്തഫ, വി വി കുഞ്ഞുമുഹമ്മദ്, സി രാമകൃഷ്ണൻ, ഇ ബാലകൃഷ്ണൻ, ഇ രാജഗോപാൽ, സി രാഘവൻ എന്നിവർ സംസാരിച്ചു. കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.