26 April 2024 Friday

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രധാനമന്ത്രിക്ക് 10000 മെയില്‍ അയക്കും:തവനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ്

ckmnews



എടപ്പാള്‍:പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രധാനമന്ത്രിക്ക് 10000 മെയില്‍ അയക്കുമെന്ന് തവനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ പറഞ്ഞു.വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തിരനടപടി സ്വീകരിക്കുക എന്ന സന്ദേശമുയർത്തി തവനൂര്‍ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌_കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച *MAIL_STORM* പരിപാടിയിൽ പ്രധാനമന്ത്രിക്ക് ആദ്യ മെയിൽ അയച്ച് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽസെക്രട്ടറി ഇപി രാജീവ് ഉദ്ഘാടനംചെയ്തു.യൂത്ത് കോൺഗ്രസ്സ് തവനൂർ അസംബ്ലി പ്രസിഡന്റ് ഷെഫീഖ് കൈമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.എഎം രോഹിത് ,ടി.എം.മനീഷ് ഷെബീർ എടപ്പാൾ , രജിത്ത് തുറയാറ്റിൽ , മഹേഷ് വട്ടംകുളം, ഇബ്റാഹിം എടപ്പാൾ, റാഫി തവനൂർ, അഖിൽ വിജയ് കാലടി , അലി അക്ബർ പടിഞ്ഞാറെക്കര, റഹീം മംഗലം, വൈശാഖ് തൃപ്രങ്ങോട്, എന്നിവർ നേത്രത്വത്തം കൊടുത്തു.