26 April 2024 Friday

എൽ ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക;ഓട്ടോ- ടാക്സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി .ഐ.ടി.യു

ckmnews

എൽ ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക;ഓട്ടോ- ടാക്സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി .ഐ.ടി.യു


എടപ്പാൾ: സി.ഐ ടി.യു.ദേശീയ സെക്രട്ടറിയും പൊന്നാനി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ  പി.നന്ദകുമാറിന്റെയും തവനൂർ മണ്ഡലം എൽ ഡി എഫ്  സ്ഥാനാർത്ഥി കെ.ടി.ജലീലിന്റെയും വിജയത്തിന് വേണ്ടി രംഗത്തിറങ്ങാൻ എടപ്പാളിൽ ചേർന്ന ഓട്ടോ- ടാക്സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി .ഐ.ടി.യു. ഓട്ടോറിക്ഷ സെക്ടർ കൺവൻഷൻ തീരുമാനിച്ചു.ടി.വേലായുധന്റെ അധ്യക്ഷതയിൽ യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് എം.എ.നവാബ് ഉദ്ഘാടനം ചെയ്തു.എം.മുഹമ്മദാലി .എം.രാജീവ്, എം.വി.കാതർ, കെ.അലി,ടി.ധർമ്മൻ ,പി.വി.ഷനോജ്, പി.വി.ശശീധരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.മുഹമ്മദാലി പ്രസിഡണ്ട്,ടി.വേലായുധൻ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു