26 April 2024 Friday

കേളപ്പജി കാർഷിക കോളേജ് എന്‍എസ്എസ് യൂണിറ്റും ബിഡികെയും ചേര്‍ന്ന് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

കേളപ്പജി കാർഷിക കോളേജ് എന്‍എസ്എസ് യൂണിറ്റും ബിഡികെയും ചേര്‍ന്ന് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


തവനൂർ: കേളപ്പജി കാർഷിക കോളേജ് എന്‍എസ്എസ് യൂണിറ്റും ബിഡികെ  പൊന്നാനി താലൂക്ക് കമ്മറ്റിയും സംയുക്തമായി തിരൂർ ഗവ: ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പിൽ 38 പേർ റെജിസ്റ്റർ ചെയ്യുകയും 20 പേർ രക്തദാനം നിർവഹിക്കുകയും ചെയ്തു.ബിഡികെ  പൊന്നാനി താലൂക്ക് പ്രസി: നൗഷാദ് അയങ്കലം താലൂക്ക് കമ്മിറ്റി അംഗം ബാദുഷ പുതുപൊന്നാനി സന്നദ്ധ പ്രവർത്തകരായ ഖാലിദ് തവനൂർ ബിനോയ് തൃപാലൂർ എന്നിവരും എന്‍എസ്എസ് പ്രോഗ്രാം ഓഫീസർ- ഇആര്‍ സഞ്ജു സുകുമാരൻ സെക്രട്ടറി : അശ്വിൻ , തീർത്ഥ വളണ്ടിയർമാരായ സുരാജ്, അവീൻ, ആദിത്യ,ഹരിത, ഗോപിക ഗോപി, നന്ദന, ശ്രീഷ്മ, ശിശിര, രഞ്ജിത 

എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.