09 May 2024 Thursday

നന്നംമുക്കില്‍ വീട്ടില്‍ കയറി കുടുംബത്തെ അക്രമിച്ച സംഭവം പ്രതി പിടിയില്‍

ckmnews



ചങ്ങരംകുളം:നന്നംമുക്ക് മുതുകാട് വീട്ടില്‍ കയറി കുടുംബത്തെ അക്രമിച്ച സംഭവത്തിലെ പ്രതി പിടിയില്‍.നന്നംമുക്ക് മുതുകാട് സ്വദേശിയും പെരുമ്പടപ്പ് ഐരൂരില്‍ താമസക്കാരനുമായ കറുപ്പന്‍ വീട്ടില്‍ ഷംസുദ്ധീന്‍(58)നെയാണ് ചങ്ങരംകുളം എസ്ഐ ടിഡി മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ മാസമാണ് നന്നംമുക്ക് മുതുകാട് കേസിനാസ്പദമായ സംഭവം നടന്നത്.പണം കടം ചോദിച്ച് കൊടുക്കാത്തതിനെ തുടര്‍ന്ന് യുവാവ് മുതുകാട്   വീട്ടില്‍ കയറി സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ അക്രമിച്ച് പരിക്കേല്‍പിച്ചെന്ന പരാതിയിലാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി