26 April 2024 Friday

സോഷ്യൽ ഫോറസ്ട്രി പാലക്കാട്‌ ഡിവിഷൻ കുമ്പിടി ഭാരതപ്പുഴയിൽ പക്ഷി സർവേ സംഘടിപ്പിച്ചു

ckmnews

സോഷ്യൽ ഫോറസ്ട്രി പാലക്കാട്‌ ഡിവിഷൻ കുമ്പിടി ഭാരതപ്പുഴയിൽ പക്ഷി സർവേ സംഘടിപ്പിച്ചു


ലോക വനദിനാചാരണത്തിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി പാലക്കാട്‌ ഡിവിഷൻ കുമ്പിടി ഭാരതപ്പുഴയിൽ പക്ഷി സർവേ സംഘടിപ്പിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതോളം പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരും സർവേയിൽ പങ്കെടുത്തു.ചെന്തലയൻ നാട്ടുവേലിത്തത്ത, കരിയാള, പച്ചക്കാലി, കരിതപ്പി. മഞ്ഞപ്രാവ്, തൂക്കണാം കുരുവി തുടങ്ങി അറുപതിലധികം പക്ഷികളെ സർവേയുടെ ഭാഗമായി കണ്ടെത്തി. കാങ്കപ്പുഴ കടവ്, കാറ്റാടിക്കടവ് തുടങ്ങിയ ഭാരതപ്പുഴയുടെ പ്രദേശങ്ങൾ അപൂർവ പക്ഷികളുടെയും, ചെറു സസ്തനികളുടെയും മികച്ച ആവാസ വ്യവസ്ഥയാണെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും നിരീക്ഷകർ വിലയിരുത്തി. റേഞ്ച് ഫോറെസ്റ്റ് ഓഫിസർ അബ്ദുൽ റസാഖ്‌,സെക്ഷൻ ഫോറസ്ററ് ഓഫീസർ ജി.ജയമോഹൻ, ബി. എസ് ഭദ്രകുമാർ, പക്ഷി നിരീക്ഷകരായ സുകുമാരൻ വർണം,ഷബീർ തുറക്കൽ,അഭിലാഷ് കുമ്പിടി, സീ. പി സേതുമാധവൻ, സ്മിത,ധ്രുവരാജ്,പരിസ്ഥിതി പ്രവർത്തകരായ ലത്തീഫ് കുറ്റിപ്പുറം, സീ. പി പ്രദീപ്‌ പട്ടാമ്പി തുടങ്ങിയവർ പങ്കെടുത്തു