27 April 2024 Saturday

കൊറോണ ഭീതിയില്‍ മനം നൊന്ത് എടപ്പാള്‍ സ്വദേശി കുവൈറ്റില്‍ തൂങ്ങി മരിച്ചു

ckmnews

കൊറോണ ഭീതിയില്‍ മനം നൊന്ത് എടപ്പാള്‍ സ്വദേശി കുവൈറ്റില്‍ തൂങ്ങി മരിച്ചു  എടപ്പാള്‍:കൊറോണ ഭീതിയില്‍ മനം നൊന്ത് എടപ്പാള്‍ സ്വദേശി കുവൈറ്റില്‍ തൂങ്ങി മരിച്ചു.എടപ്പാൾ അയിലക്കാട് സ്വദേശി പുളിക്കത്തറ വാസുവിന്റെ മകൻ പ്രകാശൻ(47)ആണ്  കുവൈറ്റ് സഭാസാലിമിൽ താമസ സ്ഥലത്ത് തൂങ്ങിമരിച്ചത്.നാല് മാസം മുമ്പാണ് പ്രകാശന്‍ കുവൈറ്റിലേക്ക് പോയത്.കോവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയതോടെ പ്രകാശനും കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നെന്ന് പറയുന്നു.നിലവിലെ സാഹചര്യം അനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കാന്‍ നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്നും സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കുവൈറ്റിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ചങ്ങരംകുളം സ്വദേശി ഷംസീര്‍ ബാബു പറഞ്ഞു.