26 April 2024 Friday

ക്യാന്‍സര്‍ രോഗികള്‍ക്കായി കേശദാനം നടത്തി കോലിക്കര സ്വദേശി ഷഹന ഷെറിന്‍

ckmnews

ക്യാന്‍സര്‍ രോഗികള്‍ക്കായി കേശദാനം നടത്തി കോലിക്കര സ്വദേശി ഷഹന ഷെറിന്‍


ചങ്ങരംകുളം:ക്യാന്‍സര്‍ രോഗികള്‍ക്കായി കേശദാനം നടത്തി കോലിക്കര സ്വദേശിയായ പ്ളസ്ടു വിദ്യാര്‍ത്ഥി മാതൃകയാവുന്നു.കുന്നംകുളം ബോയ്സ് സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥിയും കോലിക്കര യില്‍ താമസിക്കുന്ന ഇറ്റിപ്പറമ്പില്‍ കുഞ്ഞിമുഹമ്മദ് ബുഷറ ദമ്പതികളുടെ മകളുമായ ഷഹന ഷെറിന്‍ ആണ് ഹെയര്‍ ഡൊണേഷന്‍ സെന്ററിലേക്ക് തന്റെ തലമുടി മുറിച്ച് സമ്മാനിച്ച് മാതൃക കാണിച്ചത്.ബ്ളഡ് ഡൊണേഴ്സ് കേരള പൊന്നാനി താലൂക്ക് രക്ഷാധികാരി കൂടിയായ അജി കോലളമ്പിന് തലമുടി കൈമാറി.ആലംകോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ഷഹന നാസര്‍,ഷഹന ഷെറിന്റെ മാതാവ് ബുഷറ എന്നിവരോടൊപ്പം എത്തിയാണ് ഈ മിടുക്കി തലമുടി മുറിച്ച് കൈമാറിയത്.